ബെഞ്ചമിന്‍ എസ്.ബ്ലൂം

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
1956 ല്‍ വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളുടെ വര്‍ഗീകരണം നടത്തി. പഠനം നടക്കുമ്പോള്‍ കുട്ടികളില്‍ മൂന്ന് മണ്ഡലങ്ങളിലുള്ള വ്യവഹാരപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് സിദ്ധാന്തിച്ചു. വൈജ്ഞാനിക മണ്ഡലം (cognitive domain), വൈകാരികമണ്ഡലം ( affective domain), മനശ്ചാലകമണ്ഡലം
( psycho-motor domain) എന്നിവയാണ് ഈ മണ്ഡലങ്ങള്‍.

ഇതിന്റെ ഫലമായി അറിവ് (knowledge), ഗ്രഹണം (understanding), പ്രയോഗം (application), അപഗ്രഥനം (analysis), ഉദ്ഗ്രഥനം (synthesis), മൂല്യനിര്‍ണയം (evaluation) തുടങ്ങിയ മേഖലകളില്‍ വ്യക്തമായി നിരീക്ഷിക്കാവുന്ന മാറ്റങ്ങള്‍ ഉണ്ടാവും.  അഭിലഷണീയമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. ഇവയോരോന്നിനെയും പഠനത്തിന്റെ ഉദ്ദേശങ്ങളെന്നും അവ പ്രകടമാകുന്നത് ഏത് രൂപത്തിലാണോ അവയെ സ്പഷ്ടീകരണങ്ങള്‍ എന്നും വിളിക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാരെ തെരഞ്ഞെടുക്കാനാണ് ഈ പദ്ധതി ആദ്യം തയ്യാറാക്കപ്പെട്ടത്. സ്കൂളില്‍ പഠനത്തിനു ശേഷം ഇവയോരോന്നും നേടിയോ എന്ന് മൂല്യനിര്‍ണയം ചെയ്യുന്നു. മൂല്യനിര്‍ണയത്തിനുള്ള ലക്ഷ്യങ്ങള്‍ എന്ന നിലയില്‍ ഇവ പ്രയോജനകരമാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

പഠനത്തിന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമായി നിര്‍വചിക്കാന്‍ ബ്ലൂം ശ്രമിച്ചു എന്നതില്‍ സംശയമില്ല. ആ ലക്ഷ്യങ്ങള്‍ ചിന്തയുടെ തലങ്ങളായാണ് ഒറ്റനോട്ടത്തില്‍ അനുഭവപ്പെടുന്നതും. എന്നാല്‍ അവ എങ്ങനെ നേടണം എന്നതിനെ സംബന്ധിച്ച് കൃത്യമായ ഒരു പദ്ധതി അവതരിപ്പിക്കാന്‍ ബ്ലൂമിനായില്ല എന്ന വിമര്‍ശനം പിന്നീട് ഉയരുകയുണ്ടായി.
Share Now :
+
Previous
Next Post »
0 Comments on "ബെഞ്ചമിന്‍ എസ്.ബ്ലൂം"

 
Template By Kunci Dunia
Back To Top