മനശ്ശാസ്ത്രത്തിന് ഒരാമുഖം

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.
സൈക്കോളജി (Psychology) എന്ന ഇംഗ്ലിഷ് പദം, Psyche എന്നും logos എന്നുമുള്ള ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചത്. Psyche എന്നാൽ ആത്മാവ് എന്നും logos എന്നാൽ അറിവ്, ശാസ്ത്രം എന്നൊക്കെയുമാണ് അർഥം. അതായത് ആത്മാവിനെക്കുറിച്ചുള്ള ശാസ്ത്രം എന്ന അർഥത്തിലാണ് സൈക്കോളജി എന്ന പദം ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ എന്താണ് ആത്മാവ് എന്നോ ആരെങ്കിലും അതിനെ കണ്ടിട്ടുണ്ടോ എന്നും അന്വേഷിച്ചപ്പോഴാണ് ഈ നിർവചനം പൂർണമല്ലെന്നു മനസ്സിലായത്. പിന്നീടു ജർമൻ ദാർശനികൻ ഇമ്മാനുവൽ കാന്റ് മനശ്ശാസ്ത്രത്തെ മനസ്സിന്റെ ശാസ്ത്രം എന്ന രീതിയിൽ വിശേഷിപ്പിച്ചു. മനസ്സ് എന്നത് അവ്യക്തവും അയഥാർഥവും എന്നു തോന്നിയതിനാലാകാം ഈ നിർവചനവും പര്യാപ്തമാകാതെ വന്നു. അമേരിക്കൻ മനശാസ്ത്രജ്ഞൻ വാൾട്ടർ ബോവേർസ് പിൽസ്ബെറി കുറച്ചുകൂടി സ്വീകാര്യമായ ഒരു നിർവചനം അവതരിപ്പിച്ചു. മനശ്ശാസ്ത്രത്തെ വ്യവഹാരത്തിന്റെ ശാസ്ത്രം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

മനുഷ്യവ്യവഹാരങ്ങളെക്കുറിച്ചുള്ള പഠനം എന്ന നിലയിൽ ഈ ശാഖയെ പിന്നീട് മുന്നോട്ട് നയിച്ചത് അമേരിക്കൻ മനശ്ശാസ്ത്രജ്ഞൻ ജോൺ ബി.വാട്സനാണ്. ഈ ശാഖ പിന്നീടു വ്യവഹാര വാദം എന്ന പേരിൽ മനശ്ശാസ്ത്ര മേഖലയിൽ പടർന്നു പന്തലിച്ചു.

മനശ്ശാസ്ത്രത്തെ കേവല മനഃശാസ്ത്രം (Pure Psychology) എന്നും പ്രയുക്ത മനശ്ശാസ്ത്രമെന്നും തരംതിരിക്കാം. അറിവിനും തത്വങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പ്രാധാന്യം നൽകുന്നതാണു കേവല മനശ്ശാസ്ത്രം. എന്നാൽ, ഈ അറിവും സൈദ്ധാന്തികജ്ഞാനവും പ്രയോഗതലത്തിൽ വരുത്തി മനുഷ്യവ്യവഹാരത്തെ പുഷ്ടിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രായോഗിക മനശ്ശാസ്‌ത്രമാണ് പ്രയുക്ത മനശ്ശാസ്ത്രം അഥവാ Applied Psychology. വിദ്യാഭ്യാസ മനശ്ശാസ്ത്രം ഒരു പ്രയുക്ത മനശ്ശാസ്ത്രമാണ്. എന്തെന്നാൽ ഇത് മനശ്ശാസ്ത്രതത്വങ്ങളെ പഠനത്തിലും ബോധനത്തിലും പ്രായോഗികമായി ഉപയോഗിക്കുന്നു. പഠനനിയമങ്ങൾ, പഠനസിദ്ധാന്തങ്ങൾ, പഠനപ്രശ്നങ്ങൾ, പഠനപുരോഗതി, പഠനപ്രക്രിയ, ബോധനരീതി, ബോധനതന്ത്രങ്ങൾ, അപസമായോജന പ്രശ്നങ്ങൾ എന്നിവ ശരിയായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കേവല മനശ്ശാസ്ത്രത്തിലെ സൈദ്ധാന്തിക അറിവ് കൂടിയേ തീരൂ. പഠിതാവിനെ ശരിയായി മനസ്സിലാക്കാനും പഠനപ്രക്രിയ ആസൂതണം ചെയ്യാനും പാഠ്യപദ്ധതി രൂപീകരിക്കാനും ഇത്തരം മനശ്ശാസ്ത്ര അറിവുകൾ സഹായിക്കും.
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

Post A Comment:

0 comments: