
51
പഠിതാക്കളിൽ ഏറ്റവും കുറവ് കണ്ടുവരുന്ന നാച്വറൽ ഇൻസ്റ്റിങ്ട് അഥവാ ജന്മവാസന ഏതാണ്? A] രക്ഷപെടാനുള്ള വാസന [Instinct of Escape]
B] എതിർക്കാനുള്ള വാസന [Instinct of Combat]
C] കൗതുകത്തിനുള്ള വാസന [Instinct of Curiosity]
D] ചിരിക്കാനുള്ള വാസന [Instinct of Laughter]
52
വളർച്ചയേയും വികാസത്തെയും സംബന്ധിച്ച് താഴെ കൊടുത്തരുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്? A] വളർച്ച ഗണപരമാണ് എന്നാൽ വികാസം ഗുണപരമാണ്.
B] വളർച്ച ജീവിതകാലം മുഴുവനും സംഭവിക്കുന്ന ഒന്നല്ല, എന്നാൽ വികാസം ജീവിതപരന്ത്യം സംഭവിക്കുന്നു.
C] വളർച്ച എപ്പോഴും വികാസത്തിലേയ്ക്ക് നയിക്കുന്നു.
D] വികാസത്തിന്റെ ഒരു ഭാഗമാണ് വളർച്ച.
53
അനുഭവങ്ങളുടെ രൂപാന്തരങ്ങളിൽകൂടി അറിവ് നേടുന്ന പ്രക്രിയയാണ് പഠനം. ഇങ്ങനെ അഭിപ്രായപ്പെട്ടത്? A] ജെറോം.എസ്.ബ്രൂണർ
B] ഡേവിഡ് കോൾബ്
C] കാർട്ട് ലെവിൻ
D] ലീവ് വൈഗോട്സ്കി
54
കേരള സ്‌കൂൾ പാഠ്യപദ്ധതി 2013-ന്റെ പ്രത്യേകതയല്ലാത്തത്? A] പഠനത്തോടൊപ്പം വിലയിരുത്തൽ
B] പ്രവർത്തനാധിഷ്ഠിത പഠനം
C] പരിസ്ഥിതി സൗഹൃദപരമായ പഠനം.
D] ചരിത്ര ബോധനത്തിലൂന്നിയുള്ള പഠനം.
55
പഠനപ്രവർത്തനങ്ങളിലൂടെയും പഠനാനുഭവങ്ങളിലൂടെയും പഠിതാവിൽ സംഭവിക്കുന്ന വ്യവഹാര മാറ്റങ്ങൾ ഏതൊക്കെയാണ്? A] ജ്ഞാനാർജ്ജനം
B] ശേഷിവികസനം
C] മനോഭാവ വികസനം
D] ഇവയെല്ലാം
56
ശൈശവാവസ്ഥയിലെ മനോവികാസ ഘട്ടത്തിൽ സംഭവിക്കാത്തത് ഏത്? A] കൗതുകവും കൂതൂഹലവും ഉടലെടുക്കുന്നു.
B] ചോദ്യങ്ങൾ ചോദിക്കാനുള്ള ത്വര വികസിക്കുന്നു.
C] സമയബോധം വികസിക്കുന്നു.
D] യുക്തിരഹിത ഓർമ വികാസം പ്രാപിക്കുന്നു.
57
കമ്പ്യൂട്ടർ സാക്ഷരത അടിസ്ഥാന സാക്ഷരതയായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടത്? A] നാരായണമൂർത്തി
B] ബിൽഗേറ്റ്‌സ്
C] സ്റ്റീവ് ജോബ്സ്
D] വിശാൽ സിക്ക
58
വിദ്യാഭ്യാസ മനഃശാസ്ത്രം പരിശോധിക്കുന്നത്? A] വിദ്യാഭ്യാസ ലക്‌ഷ്യം എന്തായിരിക്കണം?
B] വിദ്യാഭ്യാസ പ്രക്രിയ എന്താണ്?
C] വിദ്യാഭ്യാസ മാതൃകകളും രീതികളും എന്തായിരിക്കണം?
D] ഇതൊന്നുമല്ല
59
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ്? A] പര്യാപ്‌തമായ അളവിൽ പഠനേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
B] അധ്യാപന രീതി പുരോഗമനപരവും ജൈവികവും ഒപ്പം ശിശു കേന്ദ്രീകൃതവും ആവണം.
C] കുട്ടികളുടെ അടിസ്ഥാന വൈകാരിക ആവശ്യങ്ങൾക്കും ആത്മപ്രകാശനത്തിനും അഭികാമ്യമായ അന്തരീക്ഷം സ്‌കൂളിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
D] ഇവയെല്ലാം.
60
'വ്യക്തിയേയും സമൂഹത്തേയും ഒരുപോലെ മാറ്റിയെടുക്കാൻ ശക്തിയുള്ള ഒരുപാധിയാണ് വിദ്യാഭ്യാസം.' ആരുടെ അഭിപ്രായമാണ്? A] ഗാന്ധിജി
B] അരിസ്റ്റോട്ടിൽ
C] പേസ്റ്റലോസി
D] പ്ലേറ്റോ
Post A Comment:
0 comments: