This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.
01. ശിശുവികാസത്തിന്റെ സെൻസറി മോട്ടോർ എന്ന ഘട്ടം നിർദേശിച്ചത് ആരാണ്?
A] ബ്രൂണർ
B] സ്കിന്നർ
C] പിയാഷെ
D] എറിക്‌സൺ
02. എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടി പ്രായഘടനയനുസരിച്ചു ഏത് വിഭാഗത്തിൽ പെടുന്നു?
A] ബാല്യം
B] കൗമാരം
C] യൗവനം
D] അന്ത്യബാല്യം
03. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചു ക്‌ളാസ്മുറികൾ എങ്ങനെയായിരിക്കണം എന്നാണ് നിർദേശിക്കപ്പെടുന്നത്?
A] ഐ.ടി.അധിഷ്ഠിതം
B] അധ്യാപക കേന്ദ്രീകൃതം
C] ശിശുകേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവും
D] പാഠപുസ്തക കേന്ദ്രീകൃതം
04. തുടർ വിലയിരുത്തൽ കൊണ്ട് ഉദ്ദേശിക്കുന്നത്?
A] കുട്ടിയുടെ സ്ഥാനം നിർണ്ണയിക്കാൻ
B] കുട്ടിയെ ഉയർന്ന ക്‌ളാസിലേയ്ക്ക് പ്രമോട്ട് ചെയ്യൽ
C] നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കൽ
D] കുട്ടിയുടെ നില മനസിലാക്കി കൂടുതൽ മെച്ചപ്പെടുത്തൽ
05. ഭാഷാപഠനത്തിൽ നോം ചോംസ്കിയുടെ സംഭവനയെന്താണ്?
A] മോണിറ്റർ തിയറി
B] യൂണിവേഴ്‌സൽ ഗ്രാമർ തിയറി
C] കൈത്താങ്ങ് നൽകൽ
D] ഘടനവാദം
06. നിങ്ങളുടെ ആറാം ക്‌ളാസിലെ ഒരു കുട്ടി ഗണിതത്തിൽ അൽപ്പം പിന്നോട്ടാണെങ്കിലും പദപ്രയോഗങ്ങളിൽ സൂക്ഷ്മതയും കൃത്യതയും പാലിക്കുന്നു. ഒഴുക്കോടെ സംസാരിക്കുന്നു. ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഈ കുട്ടിയിൽ മുന്തിനിൽക്കുന്ന ബുദ്ധി ഘടകമേത്?
A] ദൃശ്യ-സ്ഥലപര ബുദ്ധി
B] ഭാഷാപരമായ ബുദ്ധി
C] പ്രകൃതിപരമായ ബുദ്ധി
D] വ്യക്ത്യാന്തര ബുദ്ധി
07. ബോധനശാസ്ത്രത്തിന് ജീൻ പിയാഷെ നൽകിയ സംഭാവന ഏത്?
A] ജ്ഞാന നിർമ്മിതിവാദം
B] ഘടനവാദം
C] സാമൂഹിക ജ്ഞാന നിർമ്മിതിവാദം
D] ബഹുമുഖ ബുദ്ധി സിദ്ധാന്തം
08. 'Industry Vs Inferiority' എന്നത് ശിശുവികാസത്തിലെ 6-12 പ്രായ ഘട്ടത്തിലുള്ളവരുടെ പ്രത്യേകതയായി നിർദ്ദേശിച്ചത് ആരാണ്?
A] വൈഗോഡ്സ്കി
B] ചോംസ്‌കി
C] എറിക്‌സൺ
D] ബ്രൂണർ
09. താഴെ പറയുന്നവയിൽ പഠനത്തെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യാത്ത ഘടകമേത്?
A] പഠനം
B] പാരമ്പര്യം
C] പരിപക്വനം
D] ശിക്ഷ
10. ഗാസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ പഠന സിദ്ധാന്തങ്ങൾക്ക് നൽകിയ സംഭാവന എന്താണ്?
A] അസോസിയേഷൻ സിദ്ധാന്തം
B] റീഇൻഫോഴ്‌സ്‌മെൻറ് സിദ്ധാന്തം
C] കണക്ഷനിസം
D] ഇൻസൈറ്റ് തിയറി
ഉത്തരങ്ങൾ
1. പിയാഷെ
2. കൗമാരം
3. ശിശുകേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവും
4. കുട്ടിയുടെ നില മനസിലാക്കി കൂടുതൽ മെച്ചപ്പെടുത്തൽ
5. യൂണിവേഴ്‌സൽ ഗ്രാമർ തിയറി
6. ഭാഷാപരമായ ബുദ്ധി
7. ജ്ഞാന നിർമ്മിതിവാദം
8. എറിക്‌സൺ
9. ശിക്ഷ
10. ഇൻസൈറ്റ് തിയറി
Post A Comment:
0 comments: