ചോദ്യോത്തരരീതി (Question and Answer Method)

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.

ഭാഷണരീതിയുടെ ന്യൂനതകൾ പരിഹരിക്കുന്നതിനും പഠനത്തെ എടുതൽ ഫലപ്രദമാക്കുന്നതിനും  ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്. ചോദ്യങ്ങൾ ബോധനപരവും ശോധനപരവുമാകാം ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങൾ പാഠാരംഭത്തിലും വികസന പ്രശ്നങ്ങൾ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ മുൻ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭ പ്രശ്നങ്ങളുടെ ഉദ്ദേശ്യം. പാഠാവതരണഘട്ടത്തിൽ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളിൽ കൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങൾ നല്കുന്നു. കുട്ടികൾ ഊർജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങൾ കൂടിയേ തീരു പാഠാവസാനത്തിൽ കുട്ടികൾ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന്  ഉതകന്നതരം ചോദ്യങ്ങൾ ചോദിക്കുന്നു. ചോദ്യങ്ങൾ എപ്പോൾ, എങ്ങനെ ഏതുവിധത്തിൽ ആരോടു ചോദിക്കണം ഉത്തരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം ഇത്യാദി കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതൽ ഫലപ്രദമാക്കുന്നു സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.

സോക്രട്ടീസിന്റെ അഭിപ്രായത്തിൽ കേവലജ്ഞാനം മനുഷ്യന്റെ ഉള്ളിൽതന്നെ സ്ഥിതിചെയ്യുന്നു എന്നാൽ ഓരോ പുനർജന്മത്തോടുകൂടി അവ വിസൃതമാകുന്നു. ബോധനത്തിൽ കൂടിയല്ല നാം ജ്ഞാനം സമ്പാദിക്കുന്നത്. നേരത്തെതന്നെ അറിയാമായിരുന്നതും എന്നാൽ മറന്നുപോയതുമായ കാര്യങ്ങൾ പുനസ്കരിക്കുവാൻ സഹായിക്കുകയാണ് ബോധനത്തിന്റെ ഉദ്ദേശ്യം ജനങ്ങളെ പ്രബുദ്ധരാക്കുന്നതിന് ഒന്നുതന്നെ പറഞ്ഞുകൊടുക്കാതെ ചോദ്യങ്ങൾ ചോദിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് വേണ്ടത് എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ട സംശയത്തിന് ഇടയില്ലാത്തതെന്നു കരുതപ്പെടുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റി ഒരു ചെറിയ ചോദ്യം ചോദിച്ച് ഒരുവന്റെ അജ്ഞതയെക്കുറിച്ച് അവനെ ബോധവാനാക്കുക. അങ്ങനെ ആത്മാഭിമാനത്തിന് ആഘാതമേല്പിക്കുക. പിന്നീട് ചോദ്യങ്ങൾ ചോദിച്ചു ചിന്തിപ്പിച്ച് സത്യം കണ്ടെത്തുന്നതിന് അവനെ സഹായിക്കുക ഇതായിരുന്നു സോക്രട്ടിക് രീതി. അന്തർദൃഷ്ടിയിൽക്കൂടിയാണ് നാം കാര്യങ്ങൾ ഗ്രഹിക്കുന്നത്. അന്തസ്ഥിതാശയങ്ങളും പുനഃരണവുമാണ് പഠനത്തിന് അടിസ്ഥാനം ബോധനമെന്നത് ഒരു സൂതികർമം ആകുന്നു സ്വന്തം ധാരണകളെപ്പറ്റിയുള്ള ഉറച്ചവിശ്വാസത്തിന് ഏൽക്കുന്ന ആഘാതമാണ് ബുദ്ധിപരമായ ഈ സൂതികർമത്തിന് നാന്ദി കുറിക്കുന്നത് എന്നാണ് സോക്രട്ടീസിന്റെ സിദ്ധാന്തം.

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

അധ്യാപനരീതി

Post A Comment:

0 comments: