LPSA/UPSA/HSA/HSST/KTET Questions - 20

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.

161. ബഹുമുഖബുദ്ധി സിദ്ധാന്തം രൂപപ്പെടുത്തിയ മനഃശാസ്ത്രജ്ഞൻ?
Answer :- ഹോവാർഡ് ഗാർഡനർ  
162. ആശയരുപീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത്?
(അനുയോജ്യമായ ഉദാഹരണങ്ങളോടൊപ്പം അനുയോജ്യമല്ലാത്ത ഉദാഹരണങ്ങൾ നൽകുന്നത് ആശയരുപീകരത്തിന് തടസ്സം സൃഷ്ടിക്കും, നൽകുന്ന ആശയങ്ങൾ വ്യക്തവും മൂർത്തവുമായ ഉദാഹരണങ്ങളോടുകൂടിയതുമായിരിക്കണം, പഠിച്ച ആശയങ്ങൾ പുതിയ സാഹചര്യത്തിൽ പ്രയോഗിക്കാനുള്ള സന്ദർഭങ്ങൾ ഒരുക്കണം, പുതിയ ആശയങ്ങളെ കുട്ടികൾക്കറിയാവുന്ന സമാനമായ മുൻ ആശയവുമായി ബന്ധിപ്പിക്കാൻ കഴിയണം)
Answer :- അനുയോജ്യമായ ഉദാഹരണങ്ങളോടൊപ്പം അനുയോജ്യമല്ലാത്ത ഉദാഹരണങ്ങൾ നൽകുന്നത് ആശയരുപീകരത്തിന് തടസ്സം സൃഷ്ടിക്കും
163. മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണ് എന്ന് പറഞ്ഞ ഭാഷ ശാസ്ത്രജ്ഞൻ?
Answer :- നോം ചോംസ്‌കി 
164. വിമർശനാത്മക ചിന്തയുമായി പൊരുത്തപ്പെടാത്തത് ഏതാണ്?
(ശരിയുത്തരങ്ങളിലേക്ക് കുട്ടികളെ നയിക്കുക, കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉയർന്ന പരിഗണന നൽകുക, കുട്ടികളുടെ പ്രതികരണങ്ങൾക്ക് വിഷശദീകരണം ആവശ്യപ്പെടുക, കുട്ടികളുടെ ബുദ്ധിപരമായ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുക)
Answer :- ശരിയുത്തരങ്ങളിലേക്ക് കുട്ടികളെ നയിക്കുക
165. അനുയോജ്യമല്ലാത്ത കൈത്താങ്ങ് ഏതാണ്?
(കുട്ടികൾക്ക് സൂചനകൾ നൽകി സഹായിക്കുക, ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും സ്വയം ആശയം രുപീകരിക്കുന്നതിന് സഹായിക്കുക, കുട്ടിക്ക് ശരിയായ ആശയങ്ങൾ പറഞ്ഞുകൊടുക്കുക, സ്വയം ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകുക)

Answer :- കുട്ടിക്ക് ശരിയായ ആശയങ്ങൾ പറഞ്ഞുകൊടുക്കുക
166. കുട്ടികളിൽ നൈതികത രൂപപ്പെടുത്തുന്നതിന് നിങ്ങൾ തീരെ പരിഗണിക്കാനിടയില്ലാത്തത്?
(നിയമങ്ങൾ ലംഘിക്കുന്ന / മറ്റു കുട്ടികളെ കളിയാക്കുന്ന കുട്ടിയ്ക്ക് ലഘുവായ ശിക്ഷ നൽകും, ഓരോ കുട്ടിക്കും മികച്ച പരിഗണന നൽകും, കുട്ടിയ്ക്ക് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കും, സഹപ്രവർത്തകരോടും കുട്ടികളോടും പരസ്പര ബഹുമാനത്തോടെ ഇടപെടും)
Answer :- നിയമങ്ങൾ ലംഘിക്കുന്ന / മറ്റു കുട്ടികളെ കളിയാക്കുന്ന കുട്ടിയ്ക്ക് ലഘുവായ ശിക്ഷ നൽകും
167. പാഠ്യപദ്ധതി ചാക്രികരോഹണ രീതിയിലാവണം എന്ന് നിർദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞൻ?
Answer :- ജെറോം എസ് ബ്രൂണർ 
168. ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്തമായ ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണ്. ഭാഷാ വികാസത്തെക്കുറിച്ചുള്ള ഈ കണ്ടെത്തലുകൾ ആരുടേതാണ്?
Answer :- വൈഗോട്സ്കി 
169. സംയോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേപണം. പ്രക്ഷേപണവുമായി യോജിപ്പിക്കാവുന്നത് ഏതാണ്?
Answer :- സ്വന്തം പ്രവൃത്തികൊണ്ടുള്ള പരാജയങ്ങൾക്ക് മറ്റു കാരണങ്ങൾ കണ്ടെത്തുക 
170. ഏതുതരം വിലയിരുത്തലിലാണ് അതീത ചിന്തയുടെ സാധ്യതയുള്ളത്?
Answer :- വിലയിരുത്തൽ തന്നെ പഠനം 


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

CTET

HSST

HST

KTET

LPSA

UPSA

Post A Comment:

0 comments: