നിരീക്ഷണരീതി (Observation)

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതിയാണിത്. ആധുനികകാലത്ത് നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒട്ടേറെ ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമാണ്. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുമ്പോൾ അത് പരോക്ഷനിരീക്ഷണവും (Indirect observation) നിരീക്ഷകൻ കൂടി നിരീക്ഷണ വിധേയമാക്കുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുമ്പോൾ അത് ഭാഗഭാഗിത്വ നിരീക്ഷണ (Participant observation)വുമാകുന്നു. നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുളള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്.
 
പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം.
വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് / അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം / അല്ലാത്തത് എന്നിവ ഉദാഹരണം.
സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.
Share it:

മന:ശാസ്ത്ര പഠനരീതികള്‍

Post A Comment:

0 comments: