ശിശുവികാസം - 1

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിനും അവരുടെ വികാസത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ശിശുവികാസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ നമുക്ക് ആവശ്യമാണ്.


വളര്‍ച്ചയും വികാസവും

ശിശുവിന്റെ വളര്‍ച്ചയും വികാസവും ഒന്നല്ല.

  • വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാവുന്ന അളവുപരമായ മാറ്റമാണ്. എന്നാല്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളിലുണ്ടാവുന്ന അളവുപരവും ഗുണപരവുമായ മാറ്റമാണ്
  • വളര്‍ച്ച എന്നത്  ഒരു നിശ്ചിതപ്രായം വരെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ വികാസം എന്നത് ജീവിത്തിലുടനീളം നടക്കുന്ന  മാറ്റമാണ്
  • വളര്‍ച്ച അളക്കാനാവുന്ന മാറ്റമാണ്. വികാസമെന്നത്  നിരീക്ഷിക്കാനാവും. എന്നാല്‍ പൂര്‍ണമായും അളക്കുക പ്രയാസമാണ്.
  • വളര്‍ച്ച കോശവിഭജനത്തിന്റെ ഫലമാണ്. വികാസമെന്നത് ശാരീരികമാറ്റത്തോടൊപ്പം മറ്റു പല മേഖലകളിലുമുള്ള മാറ്റമാണ്.

വികാസമേഖലകള്‍

വികാസം ഒട്ടേറെ മേഖലകളിലുണ്ടാവുന്ന മാറ്റമാണ്. അതുകൊണ്ട് വിവിധ വികാസമേഖലകളിലുള്ള മാറ്റമായാണ് വികാസത്തെ കുറിച്ച് പഠിക്കുക പതിവ്. ഇവ പ്രധാനമായും താഴെ ചേര്‍ത്തവയാണ്.

  • ശാരീരികം (തോംസണ്‍, ഹര്‍ലോക്ക്)
  • വൈജ്ഞാനികം (പിയാഷെ, ബ്രൂണര്‍, വിഗോട്സ്കി)
  • വൈകാരികം (ബ്രിഡ്ജസ്, ബെന്‍ഹാം)
  • സാമൂഹികം (എറിക്സണ്‍, ബന്ദൂര)
  • ഭാഷാപരം (ചോംസ്കി, വിഗോട്സ്കി, ബ്രൂണര്‍)
  • നൈതികം (കോള്‍ബര്‍ഗ്)



ശാരീരികവികാസം

ശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ശാരീരികമാറ്റത്തിന് ചില പൊതുസവിശേഷതകള്‍ കാണാവുന്നതാണ്.

  1. സ്ഥൂലചലനങ്ങളില്‍ നിന്ന് സൂക്ഷ്മചലനങ്ങളിലേക്ക്
  2. സ്ഥൂലപേശികളില്‍നിന്ന് സൂക്ഷ്മപേശികളിലേക്ക്
  3. ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക്
  4. അധികോര്‍ജവിനിമയത്തില്‍നിന്ന് ലഘുപ്രയത്നത്തിലേക്ക്...

 a) ഉയരം, ഭാരം

  • ജനിക്കുമ്പോള്‍ ഉയരം ഏതാണ്ട് 50 സെ.മീ. , ഭാരം 3 കി.ഗ്രാം
  • ആദ്യ രണ്ടുവര്‍ഷങ്ങള്‍ ധൃതഗതിയിലുള്ള മാറ്റം
  • 5 വയസ്സോടെ ഭാരം അഞ്ച് ഇരട്ടിയായും ഉയരം ഇരട്ടിയായും മാറുന്നു
  • കൗമാരത്തില്‍ തീവ്രമായ വളര്‍ച്ച; പെണ്‍കുട്ടികളില്‍ കൂടുതല്‍
  • 18 വയസ്സോടെ പരമാവധി വളര്‍ച്ച കൈവരിക്കുന്നു
  • തലച്ചോറിന്റെ വളര്‍ച്ച - 4 വയസ്സില്‍ 80%, 8 വയസ്സില്‍ 80%, 20 വയസ്സില്‍ 90%

b) ശാരീരികാനുപാതം

  • ജനനത്തില്‍ തലക്ക് ശരീരത്തിന്റെ 1/4 ഭാഗം
  • കൗമാരത്തോടെ 1/8 ഭാഗം

c) എല്ല്, പല്ല്

  • ചെറുപ്പത്തില്‍ എല്ല് ചെറുത്, മൃദു, രക്തപ്രവാഹം കൂടുതല്‍
  • 2 വയസ്സോടെ പാല്‍പ്പല്ല് മുഴുവനും
  • 5 വയസ്സോടെ സ്ഥിരം പല്ല്
  • (17-25) വയസ്സോടെ wisdom teeth- 4 എണ്ണം

d) ആന്തരികാവയവങ്ങള്‍

  • നാഡീവ്യവസ്ഥ - 4 വയസ്സുവരെ നാഡീകോശങ്ങള്‍ തീവ്രമായി വളരുന്നു. തുടര്‍ന്ന് വേഗത കുറയുന്നു.
  • പേശി - ജനനശേഷം പുതിയ പേശീനാരുകള്‍ ഉണ്ടാവുന്നില്ല. ഉള്ളവയുടെ ശക്തി കൂടുന്നു, വലിപ്പം കൂടുന്നു, രൂപം മാറുന്നു
  • ശ്വസനവ്യവസ്ഥ,  രക്തപര്യയനവ്യവസ്ഥ - ശ്വാസകോശംവും ഹൃദയവും ജനനഘട്ടത്തില്‍ ചെറുത്. കൗമാരത്തോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു
  • ദഹനവ്യവസ്ഥ - ജനനസമയത്ത് ട്യൂബ് രൂപത്തില്‍. പിന്നീട് ബോളിന്റെ രൂപത്തിലേക്ക്
  • പ്രത്യുല്പാദനാവയവങ്ങള്‍ - ജനനത്തില്‍ ചെറുത്. കൗമാരത്തോടെ തീവ്രവളര്‍ച്ചയിലേക്ക്


Share it:

ശിശുവികാസം

Post A Comment:

0 comments: