
71
വിദ്യാഭ്യാസ അവകാശനിയമം (2009) പ്രകാരം ഒന്നാം ക്ലാസിൽ പ്രവേശിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്? A] അഞ്ചു വയസ്സ്
B] ആറു വയസ്സ്
C] ഏഴ് വയസ്സ്
D] വയസ്സിന്റെ കാര്യത്തിൽ നിഷ്കർഷതയില്ല
72
പ്രായത്തിനൊത്തുള്ള വളർച്ചാ സൂചകങ്ങൾ കുട്ടികളിൽ ദൃശ്യമാകാത്ത അവസ്ഥയെ എങ്ങനെ വിശേഷിപ്പിക്കാം? A] വിളംബിത ചാലക വികാസം
B] ശാരീരിക പരിമിതി
C] ബുദ്ധിമാന്ദ്യം
D] ഐ.ക്യു കുറവ്
73
ഐ.ഇ.ഡി.സി എന്നപേരിൽ അറിയപ്പെടുന്ന പദ്ധതി ആരെ ഉദ്ദേശിച്ചുള്ളതാണ്? A] പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ
B] സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ
C] ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരെ
D] സാമൂഹികമായി പാർശ്വവത്കരിക്കപ്പെട്ടവരെ
74
Early Childhood Care and Education ഏത് ഘട്ടത്തിലെ കുട്ടികളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണ്? A] പ്രൈമറി ഘട്ടം
B] അപ്പർ പ്രൈമറി ഘട്ടം
C] സ്‌പെഷ്യൽ സ്കൂൾ പഠന ഘട്ടം
D] അങ്കണവാടി ഘട്ടം
75
പ്രൈമറി ഘട്ടത്തിലെ കുട്ടികൾക്കുള്ള കഥകളും പാട്ടുകളും ആഖ്യാനങ്ങളും മറ്റും ഹ്രസ്വമായിരിക്കണമെന്ന് പറയാൻ കാരണമെന്ത്? A] പുസ്തകങ്ങൾ ചെറുതായിരിക്കേണ്ടതുകൊണ്ട്
B] കുട്ടികളുടെ ശ്രദ്ധാ ദൈർഘ്യം കുറവായതുകൊണ്ട്
C] കുട്ടികൾ ഭാവനയിൽ ജീവിക്കുന്നതുകൊണ്ട്
D] ദീർഘമായ ഭാഗങ്ങൾ അവതരിപ്പിക്കാൻ അധ്യാപകർക്ക് സാധിക്കാത്തതുകൊണ്ട്
76
പ്രാഥമിക ഘട്ടത്തിൽ എണ്ണൽ സംഖ്യകൾ വസ്തുക്കളുപയോഗിച്ചു പഠിപ്പിക്കുന്നത് എന്തുകൊണ്ട്? A] വസ്തുക്കളാണ് എണ്ണിത്തിട്ടപ്പെടുത്തേണ്ടത് എന്നതിനാൽ
B] അമൂർത്തമായ സംഖ്യകളെക്കുറിച്ചുള്ള ബോധം മൂർത്ത വസ്തുക്കളുപയോഗിച്ചു ഉളവാക്കുന്നതിന്
C] സംഖ്യകളുടെ സ്ഥാനവില നിർണ്ണയിക്കുന്നതിന് വേണ്ടി
D] സംഖ്യകളുടെ ആരോഹണാവരോഹണ ക്രമം ബോധ്യമാക്കുന്നതിന് വേണ്ടി
77
ഓരോ പ്രായത്തിലുള്ള കുട്ടികളെയും വികാസത്തിന്റെ ഘട്ടങ്ങൾ നിർണ്ണയിച്ചു പ്രീ-ഓപ്പറേഷൻ സ്റ്റേജ് എന്ന് ഒരു ഘട്ടത്തെ വിളിച്ച മനഃശാസ്ത്രജ്ഞൻ ആര് ? A] ജീൻ പിയാഷെ
B] ആൽഫ്രെഡ് ബീനെ
C] ഗാർഡ്നർ
D] ബഞ്ചമിൻ ബ്ലൂം
78
ഓറൽ സ്റ്റേജ്, അനൽ സ്റ്റേജ് എന്നിങ്ങനെ ശിശുവികാസത്തെ നിർണ്ണയിച്ച മനഃശാസ്ത്രജ്ഞൻ? A] ജെ.ബി.വാട്സൺ
B] ആഡ്‌ലർ
C] കാൾയുങ്
D] സിഗ്മണ്ട് ഫ്രോയിഡ്
79
പ്രായത്തിലെ ശിശുവികാസത്തിന്റെ സവിശേഷതയായിട്ടാണ് Industry VS Inferiority എറിക്‌സൺ ചൂണ്ടിക്കാട്ടുന്നത് A] 2 മുതൽ 6 വരെ
B] 6 മുതൽ 12 വരെ
C] 13 മുതൽ 18 വരെ
D] ജനനം മുതൽ 2 വയസ്സുവരെ
80
ശിശുവികാസത്തിൽ പ്രതിബിംബാത്മകഘട്ടം നിർണയിച്ച ചിന്തകൻ ആരാണ്? A] ബ്രൂണർ
B] പിയാഷെ
C] സ്കിന്നർ
D] തോണ്ടെയ്‌ക്ക്
Post A Comment:
0 comments: