
20
'സംഭരിച്ച എല്ലാ അറിവുകളും ആശയങ്ങളും ഇതിൽപ്പെടും, വെറും മാനസിക നിഘണ്ടുവല്ല. സമയ(കാല)വുമായി ബന്ധമില്ല, വൈകാരികതയില്ല, സ്ഥലവുമായി ബന്ധമുണ്ടാകണമെന്നില്ല''- താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ട വിവരണമാണിത്? A] മനസികാപഗ്രഥനം (Psycho Analysis)
B] ഹ്രസ്വകാലസ്മരണ (Short Term Memory)
C] സെമാന്റിക് സ്മരണ (Semantic Memory)
D] കൗമാരത്തിന്റെ സവിശേഷതകൾ (Featmes of Adolescence)
21
ഇന്ദ്രിയ ചാലകഘട്ടം ശിശുവികാസത്തെ സംബന്ധിച്ച് ആരുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ്? A] ജെറോം.എസ്.ബ്രൂണർ
B] ജീൻ പിയാഷെ
C] എറിക് എറിക്‌സൺ
D] സിഗ്മണ്ട് ഫ്രോയിഡ്
22
ശിശുവികാസഘട്ടങ്ങളിൽ പ്രതിരൂപാത്മക ഘട്ടം നിർദ്ദേശിച്ച വിദഗ്ധൻ ആരാണ്? A] ജീൻ പിയാഷെ
B] ജെ.ബി.വാട്സൺ
C] വില്യം ജെയിംസ്
D] ജെ.എസ്.ബ്രൂണർ
23
താഴെപ്പറയുന്ന ബോധനശാസ്ത്ര മാതൃകയിൽ വൈഗോഡ്സ്‌കിയുമായി ബന്ധപ്പെട്ടത് ഏത്? A] വ്യവഹാരവടം (Behaviarism)
B] സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)
C] ഘടനാവാദം (Structuralism)
D] ജ്ഞാനനിർമ്മിതിവാദം (Cognitive Constructivism)
24
സൂക്ഷ്മപേശി വികാസത്തിനായി ചെറിയ കുട്ടികൾക്ക് നിർദ്ദേശിക്കാവുന്ന പ്രവർത്തനം താഴെ പറയുന്നവയിൽ ഏതാണ്? A] ഗ്രൗണ്ടിലൂടെ അലക്ഷ്യമായി ഓടുക
B] ത്രിചക്ര സൈക്കിൾ ഓടിക്കുക
C] ചെറിയ കത്രിക ഉപയോഗിച്ച് കടലാസ്സ് മുറിക്കുക
D] വീതികുറഞ്ഞ പാലത്തിലൂടെ നടക്കുക
25
പഠനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾക്ക് ഗാസ്റ്റാൾട്ട് മനഃശാസ്ത്രം നൽകിയ സംഭാവന താഴെ പറയുന്നതിൽ ഏതാണ്? A] വ്യവഹാരസിദ്ധാന്തം [Behaviorist theory]
B] അറിവ് നിർമ്മാണം
C] ആശയാദാന രീതി [Concept Attainment]
D] അത്രദൃഷ്ടി സിദ്ധാന്തം [Insight theory]
26
അറിവിന്റെ ആർജനത്തിൽ ജീൻ പിയാഷെ രണ്ടുരീതികൾ നിർദ്ദേശിക്കുന്നു - അവ ഏതെല്ലാമാണ്? A] സഹകരണാത്മക പഠനം, സഹവർത്തിത പഠനം
B] ഐക്കോണിക് സ്റ്റേജ്, സിംബോളിക് സ്റ്റേജ്
C] ചോദനം, പ്രതികരണം
D] സ്വാംശീകരണം, സംസ്ഥാപനം
27
റെയ്മണ്ട് കാറ്റൽ ബുദ്ധിയെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. ഏതെല്ലാം? A] മൂർത്ത ബുദ്ധി - അമൂർത്ത ബുദ്ധി
B] ക്രിസ്റ്റൽ ഇന്റലിജന്റ്‌സ് - ഫ്ലൂയിഡ് ഇന്റലിജന്റ്‌സ്
C] വ്യക്ത്യാന്തര ബുദ്ധി - ആന്തരിക വൈയക്തിക ബുദ്ധി
D] ദ്വിഘടക ബുദ്ധി സിദ്ധാന്തം - ജി ഫാക്ടർ, എസ് ഫാക്ടർ
28
അറിവിന്റെ സങ്കല്പനങ്ങളുടെ ആർജനം ശേഖരിച്ചുവക്കുന്ന ഘടകത്തെ ജീൻപിയാഷെ എന്താണ് വിളിച്ചത്? A] ബുദ്ധി [Intelligence]
B] പരിപക്വനം [Maturity]
C] സ്കീമ സംക്ഷിതരൂപം [Schema]
D] സ്വംശീകരണം [Assimilation]
29
വിജ്ഞാന വികാസത്തെ വൈഗോട്സ്കി നിരീക്ഷിക്കുന്നത് എങ്ങനെ? A] കുട്ടിയുടെ സാമൂഹികവും സാംസ്കാരികവുമായ അനുഭവങ്ങളുടെ ഫലമായി വികാസം സംഭവിക്കുന്നു.
B] വികാസം പാരമ്പര്യമായി നിർണയിക്കപ്പെടുന്നു.
C] ശരീരശാസ്‌ത്രപരമായി വളർച്ച കൈവരിക്കുന്ന മുറയ്‌ക്ക് വികാസം പ്രാപിക്കുന്നു.
D] അന്തർദർശനത്തിനുള്ള കഴിവിനനുസരിച്ചു വികാസം കൈവരിക്കുന്നു.
30
പൊതുവേ എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുന്ന കുട്ടിയാണ് അഞ്ചാം ക്‌ളാസുകാരനായ ജിഷ്ണു. എന്നാൽ സമവാക്യങ്ങൾ, സൂത്രവാക്യങ്ങൾ തുടങ്ങിയവ അപഗ്രഥിക്കുന്നതിൽ അവൻ പ്രശ്നം അനുഭവിക്കുന്നു. താഴെപ്പറയുന്നതിൽ ഏത് മേഖലയിലായിരിക്കും ജിഷ്ണു പ്രശ്നം അനുഭവിക്കുന്നത്? A] പ്രതിലോമ ചിന്ത [Reversible thinking]
B] യാഥാസ്ഥിതികത [Conservation]
C] വസ്തുസ്ഥൈര്യം [Object Permanence]
D] യുക്തിചിന്തനം [Logical Reasoning]
ANSWER KEY
20
C] സെമാന്റിക് സ്മരണ (Semantic Memory)
21
B] ജീൻ പിയാഷെ
22
D] ജെ.എസ്.ബ്രൂണർ
23
B] സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)
24
C] ചെറിയ കത്രിക ഉപയോഗിച്ച് കടലാസ്സ് മുറിക്കുക
25
D] അത്രദൃഷ്ടി സിദ്ധാന്തം [Insight theory]
26
D] സ്വാംശീകരണം, സംസ്ഥാപനം
27
C] വ്യക്ത്യാന്തര ബുദ്ധി - ആന്തരിക വൈയക്തിക ബുദ്ധി
28
C] സ്കീമ സംക്ഷിതരൂപം
29
A] കുട്ടിയുടെ സാമൂഹികവും സാംസ്കാരികവുമായ അനുഭവങ്ങളുടെ ഫലമായി വികാസം സംഭവിക്കുന്നു.
30
D] യുക്തിചിന്തനം
Post A Comment:
0 comments: