What is Psychology? എന്താണ് മനഃശാസ്ത്രം

Share it:
This site is dedicated to those who are preparing for PSC LP School Assistant, UP School Assistant, High School Assistant and Higher Secondary School Assistant Examinations. It is also useful for Kerala Teachers Eligibility Test (KTET) Examination.


Psyche, Logos എന്നീ രണ്ട് ഗ്രീക്ക് ഭാഷാ പദങ്ങളിൽ നിന്നാണ് Psychology എന്ന പദം രൂപപ്പെട്ടത്.
Psyche എന്നാൽ ആത്മാവ് എന്നും Logos എന്നാൽ ശാസ്‌ത്രം എന്നുമാണ് അർത്ഥം. 
തുടക്കത്തിൽ ആത്മാവിന്റെ ശാസ്‌ത്രം എന്നരീതിയിലാണ്  Psychology-യെ കരുതിപ്പോന്നത്. പിന്നീട് മനസ്സിന്റെ ശാസ്ത്രം, ബോധമണ്ഡലത്തിന്റെ ശാസ്ത്രം, വ്യവഹാരത്തിൽ ശാസ്ത്രം എന്നിങ്ങനെ പല രീതിയിലും Psychology-യെ നിർവ്വചിച്ചു. 
ആത്മാവിന്റെ ശാസ്‌ത്രം 
ആദ്യകാലത്തെ തത്വചിന്തകരായ പ്ളേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരാണ് മനഃശാസ്ത്രത്തെ ആത്മാവിന്റെ ശാസ്ത്രം എന്ന നിലയിൽ കൈകാര്യം ചെയ്‌തിരുന്നത്‌.
മനസ്സിന്റെ ശാസ്‌ത്രം 
മനസ്സിന്റെ ശാസ്‌ത്രം എന്ന് നിർവചിച്ചത് ജർമൻ ദാർശനികമായ കാന്റ് ആയിരുന്നു. മനസിന്റെ യഥാർത്ഥ സവിശേഷതയും രുപത്തെയും സൂക്ഷ്‌മമായി വിവരിക്കുന്നതിൽ പല ദാർശനികരും പരാജയപ്പെട്ടു. അതിനാൽ ഈ നിർവചനത്തിനും അധികനാൾ നിലനിൽപ് ഉണ്ടായില്ല.
ബോധമണ്ഡലത്തിന്റെ ശാസ്‌ത്രം 
വില്യം വുണ്ട്, വില്യം ജെയിംസ് തുടങ്ങിയ മനഃശാസ്ത്രജ്ഞരാണ് Psychology-യെ ബോധമണ്ഡലത്തിന്റെ ശാസ്‌ത്രമായി പരിഗണിച്ചത്. ഈ നിർവചനവും പിന്നീട് മാറി മനസിന്റെ ബോധമണ്ഡലത്തെ മാത്രമല്ല ഉപബോധമണ്ഡലത്തെയും അബോധമണ്ഡലത്തെയും Psychology പരിഗണിക്കുന്നുണ്ട് എന്നതായിരുന്നു ഈ മാറ്റത്തിന് കാരണം.
വ്യവഹാരത്തിന്റെ ശാസ്‌ത്രം 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ നിർവചനം ഉടലെടുത്തത്. വ്യവഹാരം എന്ന സംജയ്‌ക്ക് ജെ.ബി.വാട്സൺ നല്ല പ്രചാരം നൽകി. ബോധപൂർണ്ണവും അബോധവുമായ ആന്തരിക പ്രേരണകളുടെ പരിണിത പ്രഭാവമാണ് വ്യവഹാരം. 


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
Share it:

Psychology

Shortnotes

Post A Comment:

0 comments: