ജ്ഞാതൃവാദം (Cognitivism)

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
ജ്ഞാതൃവാദത്തിന്റെ പ്രധാനവക്താവ് ജീന്‍ പിയാഷെയാണ്. ജീവികള്‍ ചുറ്റുപാടുമായി ശാരീരികമായി പൊരുത്തപ്പെടുന്നതിനു സമാനമായി മാനസികമായും പൊരുത്തപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പ്രക്രിയയാണ് അനുരൂപീകരണം (adaptation).

ചുറ്റുപാടുമായി ബന്ധപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. വ്യക്തിയുടെ നിലവിലുള്ള വൈജ്ഞാനികനിലവാരത്തിന് അപ്പുറമുള്ള കാര്യങ്ങളാവും പ്രശ്നമായി അനുഭവപ്പെടുന്നത്. അതോടെ വ്യക്തിയുടെ വൈജ്ഞാനികഘടനയില്‍ ഒരു അസന്തുലിതാവസ്ഥ (disequilibrium) ഉടലെടുക്കുന്നു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാവണമെങ്കില്‍ പ്രസ്തുതപ്രശ്നം പരിഹരിക്കപ്പെടണം. ഇത് രണ്ടുതരത്തില്‍ നടക്കാമെന്ന് പിയാഷെ പറയുന്നു. ഒന്നാമത്തെ മാര്‍ഗം നിലവിലുള്ള അറിവുപയോഗിച്ച് പ്രശ്നപരിഹരണം നടത്തലാണ്. അതിനു സാധ്യമല്ലെങ്കില്‍ പുതിയ വിജ്ഞാനം സൃഷ്ടിച്ചുകൊണ്ട് പ്രശ്നപരിഹരണം ഉണ്ടാക്കണം. ഇതില്‍ ആദ്യത്തെ പ്രക്രിയക്ക് സ്വാംശീകരണം (assimilation) എന്നും രണ്ടാമത്തെ പ്രക്രിയയ്ക്ക് സംസ്ഥാപനം (accommodation) എന്നും പറയുന്നു.

പഠിതാവിന്റെ മനസ്സില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ട അനവധി അറിവുകളുണ്ട്. ഓരോ അറിവിനെയും ഓരോ സ്കീമ എന്നു വിളിക്കുന്നു. അനവധി സ്കീമകള്‍ ചേരുമ്പോഴാണ് വിജ്ഞാനഘടനകള്‍ (schemes) ഉണ്ടാവുന്നത്. ഓരോ പുതിയ നിഗമനം രൂപീകരിക്കുമ്പോഴും പല അറിവുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഒരു വിജ്ഞാനഘടനയ്ക്കു രൂപംകൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അറിവുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് സംയോജനം (organisation).

ചുരുക്കത്തില്‍ ചുറ്റുപാടുമായി  ഇടപെടുന്ന കുട്ടികള്‍ തുടര്‍ച്ചയായി നടത്തുന്ന സ്വാംശീകരണവും സംയോജനവുമാണ് പഠനത്തിന്റെയും അതുവഴി വികാസത്തിന്റെയും  അടിസ്ഥാനം.
പിയാഷെ മുന്നോട്ടുവെച്ച പഠനസങ്കല്‍പത്തിന്റെ സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു.

  1. അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അറിവു നിര്‍മിക്കപ്പെടുന്ന പ്രക്രിയയാണ് പഠനം
  2. പരിസരവുമായി ഇടപഴകുമ്പോഴാണ് പഠനം നടക്കുന്നത്.
  3. വൈജ്ഞാനിക അസന്തുലിതാവസ്ഥയാണ് പഠനത്തിലേക്ക് നയിക്കുന്നത്.
  4. പഠനം സ്വാഭാവികമായ പ്രക്രിയയാണ്
  5. പഠനം തുടര്‍ച്ചയായ പ്രക്രിയയാണ്
  6. പഠനം ഒരു ബൗദ്ധികപ്രക്രിയയാണ്
  7. കുട്ടി അറിവ് നിര്‍മിക്കുകയാണ്
  8. കുട്ടി ഏകാകിയായ ഗവേഷകനാണ്
Share Now :
+
Previous
Next Post »
0 Comments on "ജ്ഞാതൃവാദം (Cognitivism)"

 
Template By Kunci Dunia
Back To Top