ബിഹേവിയറിസം

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
ഇവാന്‍ പാവ് ലോവ്, ജെ.ബി.വാട്സണ്‍, ബി.എഫ്. സ്കിന്നര്‍ തുടങ്ങിയവര്‍ വികസിപ്പിച്ച ബിഹേവിയറിസമാണ് 1920 മുതല്‍ 1960 വരെ ലോകമാകെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളെ ഏറ്റവും ശക്തമായി സ്വാധീനിച്ചത്. പരമ്പരാഗതമായ പഠനരീതിയിലും പ്രബലമായിരുന്നത് ഈയൊരു സമീപനമാണ് എന്നു കാണാവുന്നതാണ്. അതുകൊണ്ട് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സമീപകാലം വരെയും ഈ സമ്പ്രദായമാണ് നിലനിന്നുപോന്നിരുന്നത്. കേരളത്തില്‍ പ്രത്യേകമായും, ഇന്ത്യയാകെ പൊതുവിലും അടുത്ത കാലത്തു നടന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ ഈ സ്ഥിതിക്കു മാറ്റം വരുത്തി. ഇന്ന് ബിഹേവിയറിസത്തിന്റെ സ്ഥാനത്ത് കണ്‍സ്ട്രക്റ്റിവിസമാണ് കേരളത്തിലും ഇന്ത്യയാകെയും ഇന്ന് പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്.

പാവ് ലോവിന്റെ classical / respondent conditioning

1906 ല്‍ നായയില്‍ നടത്തിയ പരീക്ഷണങ്ങളാണ് പഠനത്തെ സംബന്ധിച്ച വ്യവഹാരവാദപരമായ കാഴ്ചപ്പാടുകള്‍ക്ക് അടിത്തറയിട്ടത്. പ്രസ്തുത പരീക്ഷണത്തിന്റെ ഒരു വീഡിയോ ആവിഷ്കാരം താഴെ ലഭ്യമാണ്.

ഇവിടെ ബന്ധിച്ചു നിര്‍ത്തിയ വിശക്കുന്ന നായയുടെ മുമ്പില്‍ ഭക്ഷണം കൊണ്ടുവരുമ്പോള്‍ അതിന്റെ വായില്‍ ധാരാളം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നു. ഉമിനീരിന്റെ അളവു കണക്കാക്കാന്‍ ഉമിനീര്‍ ഗ്രന്ഥിയിലേക്ക് ഒരു ട്യൂബും കടത്തിവെക്കുന്നു. പിന്നീട് ഭക്ഷണം കൊണ്ടുവന്നപ്പോഴെല്ലാം പരീക്ഷകന്‍ ഒരു മണിശബ്ദവും കേള്‍പ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഭക്ഷമില്ലാതെ തന്നെ മണിശബ്ദം കേള്‍പ്പിച്ചപ്പോഴും നായയുടെ വായില്‍ ഉമിനീര്‍ ഊരുന്നതായി കണ്ടു.
ഇതില്‍ നിന്നും സ്വാഭാവികചോദനയായ ഭക്ഷണത്തോടൊപ്പം ചേര്‍ത്തുപയോഗിച്ചതുകൊണ്ടാണ് നിഷ്ക്രിയ ചോദനയായിട്ടുകൂടി മണിശബ്ദത്തിന് ഉമിനീര്‍ എന്ന പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അനുമാനിക്കപ്പെട്ടു. ഇങ്ങനെ ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ഉപയോഗക്രമത്തിലൂടെ ജീവികളില്‍ നിശ്ചിതമായ പ്രതികരണം ഉണ്ടാക്കാനാവുമെന്ന വ്യവഹാരവാദ പഠനസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടു.
പാവ് ലോവിന്റെ പരീക്ഷണങ്ങളെയും സ്വന്തമായ പരീക്ഷണനിരീക്ഷണങ്ങളെയും ആസ്പദമാക്കി ജെ.ബി.വാട്സണ്‍ ഈ സിദ്ധാന്തത്തെ വിപുലീകരിച്ചു. 11 മാസം മാത്രം പ്രായമുള്ള ആല്‍ബര്‍ട്ട് എന്ന കുഞ്ഞില്‍ വാട്സണ്‍ നടത്തിയ പരീക്ഷണം ഏഠെ പ്രശസ്തമാണ്. ഇവിടെ വെളുത്ത എലിയുമായി നല്ല പോലെ ഇടപെട്ടിരുന്ന കുട്ടി പിന്നീട് അതിനെ ഭയപ്പെടുന്നു. അതിന് ഇടവരുത്തിയത് വെളുത്ത എലിയ്ക്കൊപ്പം കളിക്കുന്ന ഘട്ടത്തില്‍ വലിയ ശബ്ദം കൂടി കേള്‍പ്പിച്ചതാണ്. ഇത് ആവര്‍ത്തിച്ചപ്പോള്‍ എലിയെ മാത്രമല്ല മറ്റു വെളുത്ത വസ്തുക്കളെയും ഭയപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നു.
പ്രസ്തുത പരീക്ഷണത്തിന് താഴെ ക്ലിക്ക് ചെയ്യുക.


Share it:

ബിഹേവിയറിസം

Post A Comment:

0 comments: