മന:ശാസ്ത്ര ശാഖകള്‍

Share it:
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
1. വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമായോജനം,  പഠനപ്രശ്നങ്ങള്‍, പഠനതന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മന:ശാസ്ത്രപരമായ തിരിച്ചറിവുകള്‍ പ്രയോഗിക്കല്‍

 2. ചികിത്സാ മന:ശാസ്ത്രം (Clinical psychology)
മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവയുടെ കാരണങ്ങള്‍ കണ്ടെത്തല്‍, അതു പരിഹരിക്കാന്‍ രോഗികളെ സഹായിക്കല്‍ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിര്‍വഹിക്കുന്ന ശാസ്ത്രശാഖ

3. ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology)
കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ പഠിക്കല്‍, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവരെ മാറാന്‍ സഹായിക്കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു.

4. വ്യവസായ മന:ശാസ്ത്രം (Industrial psychology)
വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന്  മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്ന ശാസ്ത്രശാഖ. ശാസ്ത്രീയമായ ടെസ്റ്റുകള്‍ നടത്തി മെച്ചപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സൂപ്പര്‍വൈസ് ചെയ്യല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇതിലുള്ള അറിവ് സഹായിക്കുന്നു. അതുപോലെ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ മനസ്സിനെ കീഴ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനവും ഇതിന്റെ ഭാഗമാണ്.

5. വികാസ മന:ശാസ്ത്രം (Developmental psychology)
ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് ഇതില്‍ ഉള്‍പ്പെടുന്നു.

6. സാമൂഹ്യ മന:ശാസ്ത്രം (Social psychology)
സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പഠനവിധേയമാകുന്നത്. സാമൂഹ്യകാഴ്ചപ്പാടുകള്‍, സാമൂഹ്യബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ എന്നിവ ഇവിടുത്തെ പരിഗണനാവിഷയങ്ങളാണ്.

7. നാഡീമന:ശാസ്ത്രം (Neuro-psychology)
മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.

8. പരിസര മന:ശാസ്ത്രം (Environmental psychology)
പരിസരത്തിലെ വിവിധ ഘടകങ്ങള്‍ മനുഷ്യവ്യവഹാരത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ഈ ശാഖയില്‍ പഠനവിധേയമാക്കുന്നത്.

9. കായിക മന:ശാസ്ത്രം (Sports psychology)
കായികതാരങ്ങളെ മെച്ചപ്പെട്ട പ്രകടനത്തിന് പ്രാപ്തമാക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയലും പ്രയോജനപ്പെടുത്തലുമാണ് ഇതിന്റെ ഉള്ളടക്കം   
Share it:

മന:ശാസ്ത്ര ശാഖകള്‍

Post A Comment:

0 comments: